ഹേമന്തം മഞ്ഞിന്‍ കുളിരണിയിച്ചോരു,
ബെത്ലഹേം കാലിതൊഴുത്തില്‍ .
നിത്യ വിശുദ്ധതന്‍ പുത്രനായ് ജാതനായ്
വിശ്വ വിധാനത്തിന്‍ ശില്പി!
യേശു രക്ഷകനാകുന്ന സൃഷ്ടി. .
(ഹേമന്തം)
അത്യുന്നതങ്ങളില്‍ ദൈവമിഴി താര-
ലക്ഷപ്രകാശം പരത്തിനില്കെ,
ലക്‌ഷ്യമില്ലാതങ്ങലയും അജഗണം
രക്ഷകനെ കണ്ടുപുല്‍ തൊഴുത്തില്‍.
(ഹേമന്തം)
ത്രിത്വം പക്ര്‍ന്നോരാ സ്വര്‍ഗ്ഗ നൈര്‍മല്യ
വിശ്വം കുളിര്‍ക്കുന്ന പുഞ്ചിരിയെ
അല്പം പകര്‍ത്താം മനസ്സില്‍ ശിശുശാന്ത
ചിതതരായ് ദൈവിക ശാന്തി നേടാന്‍
(ഹേമന്തം)
25 December 2010
Subscribe to:
Post Comments (Atom)


0 comments:
Post a Comment
നിങ്ങളുടെ അഭിപ്രായം എനിക്ക് വിലപ്പെട്ടതാണ്