ഇടവഴികൾക്ക് നിഗൂഡമായൊരു സൗന്ദര്യമുണ്ട്..! തേടിനടക്കുന്നവന്റെ കണ്ണിനുമാത്രം കാഴ്ചയാകാൻ വേണ്ടി പ്രകൃതി ഒളിപ്പിക്കുന്നരഹസ്യങ്ങൾകൊണ്ട് സമ്പന്നമായ സ്വകാര്യസ്വർഗ്ഗം.! പഴുത്ത കുരീലുകായൊ കട്ടാരപഴമൊ അതുമല്ലെങ്കിൽ തെറ്റിപ്പഴമോ മുള്ളിയോ നമുക്ക് മുന്നിൽ തെളിയും, അതുമല്ലെങ്കിൽ കരിയിലകൾക്കിടയിൽ ഒറ്റകണ്ണുതുറന്നാകാശം നോക്കിക്കിടക്കുന്നൊരു കുന്നിക്കുരു, പവിഴം കൊഴിഞ്ഞപോലെ മഞ്ചാടിക്കുരു, കയ്യാലപടർപ്പിൽ മുളമ്പോച്ചവേരിൽ കണ്ണിക്കേടിനു നീറ്റലാറ്റാനൊരു മഴതുള്ളി. കട്ടാരമുള്ളിലുടക്കി പഴയഉടുപ്പൂരുന്ന ചേര തിരിഞ്ഞുനോക്കി തലപൊക്കി നാക്കിളക്കി എന്തോകുശലം പറയും.
ഓർമ്മക്കാട് / Memory Forest
15 August 2026
ഇടവഴികൾ
01 August 2026
പാരഡി പാട്ടു പടയണി .!
പുതിയ AI കാലത്ത് വലിയപാപകർമ്മങ്ങളിൽ പെട്ടതാണല്ലോ പാരഡിപാട്ട് ..! പാരഡി എഴുതുന്നവനും പാടുന്നവനും കുറ്റക്കാരനാകുന്ന കാലത്തിനുമുന്നേകടന്നുപോയ കൊച്ചാട്ടന്മാർ എത്ര ഭാഗ്യവാന്മാർ.!
ദാരുകല വിളയിക്കുന്നൊരു കുടുംബത്തെ "വിളയിൽ വീട്"
പുത്തൻകാവിന്റെ അത്തമഹോത്സവമുറ്റത്ത് ദാരുകല വിളയിക്കുന്നൊരു കുടുംബത്തെ "വിളയിൽ വീട്" എന്നു വിളിക്കുന്നത് വെറുതെയല്ല...! അപ്പനപ്പൂപ്പന്മാരായി എത്രയോ കലാകാരന്മാർ വാസ്തുവിദ്യയുടേയും ശിൽപവിദ്യയുടേയും അഴകളവുകളെ ഉളിതുമ്പിൽ വിളയിച്ച പരമ്പര..!പുത്തൻകാവിലെ അമ്മ അവരുടെ ആദ്യ അമ്പലം മുതലിങ്ങോട്ട് പുതിയകാലത്തെ ദാരുശിൽപകെട്ടുത്സവം വരെ പണിയാൻ അനുഗ്രഹിച്ച പരമ്പര...!
ശിൽപരത്നമടക്കമുള്ള ഗ്രന്ഥങ്ങൾ മന:പാഠമായിരുന്ന നാദബിന്ദുകലോപാസകർ വിളയിലെ പരമേശ്വരൻ & ദാമോദരൻ ആചാരിയായിരുന്നു മഹാവീര ഭീമനിൽ തുടങ്ങിയ കുരമ്പാലയുടെ ദാരുകലാമണ്ഡലത്തിനു ആരൂഡമിണക്കിയത്.
അതിനും മുന്നെ അപ്പനപ്പൂപ്പന്മാരായി 12 കോൽ 8 അംഗുലകണക്കിൽ പണിത ശ്രീകോവിലും ചുറ്റമ്പലവും മുഖമണ്ഡപവും പണിത തലമുറ വിളയിൽ പരമ്പരയിലുണ്ട്. എന്നുപറഞ്ഞാൽ കുരമ്പാല ഗ്രാമത്തിന്റെ പരമാണുപ്രകാരത്തിൽ വികസിച്ച കോലളവ് ഈ പരമ്പരയിൽ ഭദ്രം.
ബലിക്കൽ പുരയുടെ മുഖപ്പിലെ സുന്ദരമായ വ്യാളീമുഖവും ചുറ്റുകൈവരിയും പണിഞ്ഞത് വിളയിൽ ദാമോദരനപ്പൂപ്പനായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞറിവുണ്ട്.
മഹാവീരഭീമനും വലിയകാളയും ഹനുമാനും അർജ്ജുനനും കറങ്ങുന്ന അന്നവും, തേരും , നരസിംഹവും ഗണപതിയും ഒറ്റയിരട്ട കാളകളും അടക്കം എത്രയോ കെട്ടുകാഴ്‌ചകൾ വിളഞ്ഞത് വിളയിൽനിന്ന്
വിളയിൽ പരമ്പരയിലെ പ്രമുഖരായ ശിൽപികൾ വാസുദേവൻ ആചാരിയും സഹോദരൻ ബാലകൃഷ്ണൻ ആചാരിയും പുത്തങ്കാവിന്റെ അത്തമഹോത്സവത്തിലെ അടിസ്ഥാന ഘടകം തന്നെ. ഏതാനും വർഷം മുൻപ് വിസ്മയിപ്പിച്ചത് അർജ്ജുനനയും നരസിംഹത്തെയും പണിഞ്ഞാണെങ്കിൽ ഈ വർഷം 21 അടി ഉയരത്തിൽ പന്തളത്തിന്റെ സ്വന്തം പുലിവാഹനൻ അയ്യപ്പനെ ദാരുവിൽസൃഷ്ടിച്ച് വിസ്‌മയിപ്പിക്കുന്നു വിളയിൽ വാസുദേവൻ ആചാരി. ഭീമൻ ഹനുമാൻ ശ്രേണിയിൽ ഘടോത്കചനെ പണിത വിളയിൽ മാധവൻ ആചാരി ഇന്നും ഈ ഗ്രാമത്തിൽ ഉണ്ട്. അയ്യപ്പ ശിൽപ നിർമ്മാണത്തിനിടയിൽ ഭീമാകാര ദാരുശിൽപമികവിനു കേരളസർക്കാർ നാടൻ കലാ അക്കാദമി അവാർഡും വാസുദേവനാചാരിയെ തേടിയെത്തി എന്നതും ദൈവിക അനുഗ്രഹം.
സ്വാമി അയ്യപൻ കെട്ടുത്സവ സമിതിയുടെ നേതൃത്വത്തിൽ അഷ്ടതാലക്രമത്തിൽ കുമ്പിളും ആഞ്ഞിലിയും പാലയും അകിലും ചേർത്തുപണിഞ്ഞ പുലിവാഹനനു 21 അടിയാണ് ഉയരം. ശിൽപി വാസുദേവനാചാരിയുടെ 2.5 വർഷത്തെ ധ്യാനരൂപമാണു സക്ഷാത്കരിക്കപെട്ടത്. കുരമ്പാലയിലെ ആദ്യ ഔദ്യോഗിക രജിസ്റ്റ്രേഡ് കെട്ടുത്സവ സമിതി എന്നഖ്യാതിയും അയ്യപ്പൻ സമിതിക്കുണ്ട്.
കാരാംഗുലീനഖോത്പന്നമായി നാരായണ ദശാകൃതി സൃഷ്ടിച്ചവൾ ഇശ്ചിക്കുന്നതേ നടക്കു..! എങ്കിലും ദശാവതാര ശിൽപങ്ങളും ഷഷ്ഠപാണ്ഡവ ശിൽപങ്ങളും നിറഞ്ഞ അത്തക്കാവ് ഉറച്ചസങ്കൽപ്പമാണ്. ശിൽപങ്ങളിൽ ചിലത് അരങ്ങിലും അണിയറയിലും ഉണ്ട്.പുത്തങ്കാവിന്റെ ഭൗമസൂചികാ അടയാളങ്ങളായി കീർത്തിയായി ഈ ശിൽപ്പങ്ങൾ മാറും. വാടക ഉരുപ്പടികൾ ഒഴിവാക്കി കരയ്ക്കുമാത്രം സ്വന്തമായ ഉരുപ്പടികളിലേയ്ക്ക് മാറേണ്ടതുണ്ട്. ഒപ്പം ഭഗവതി എഴുന്നള്ളിവരുന്ന സമയം കാഴ്ചകൾ കാണാൻ എല്ലാ കെട്ടുരുപ്പടിയും സമയത്ത് മൈതാനത്ത് നിരക്കേണ്ടതൂണ്ട്. ഇല്ലെങ്കിൽ ഇതൊക്കെ വെറും വെറും ധൂർത്ത് മാത്രമായി പോകും.
ലോകം മുഴുവൻ ദുര്യോധനനെന്നുവിളിച്ച യോദ്ധാവിനെ "സുയോധനനാക്കിയ" ഭാസൻ
ദിവസം കുറച്ചായി എങ്കിലും ഗാന്ധാരിയും ദുര്യോധനനനും ഭീമനുമൊന്നും വിട്ടുപോയിട്ടില്ല!യക്ഷിയും കാലടിയും വെണ്മണിയും ജീവിതം ചതുരംഗകളമാണെന്ന് പറഞ്ഞ മുത്തശ്ശനും, താത്രിയും ഉപനയനക്കാരിയും വിട്ടുപോയിട്ടില്ല..! 2000 വർഷം പിന്നിൽനിന്ന് ഭാസമഹാകവി വീണ്ടും അരങ്ങിലെത്തുന്നതും, പാരമ്പര്യ അരങ്ങുകളിൽനിന്ന് തനതുനാടകങ്ങളൊരുക്കിയപ്രൊഫ: നരേന്ദ്രപ്രസാദ് സാറിന്റെ സൗപർണ്ണികയും
ലോകം മുഴുവൻ ദുര്യോധനനെന്നുവിളിച്ച യോദ്ധാവിനെ "സുയോധനനാക്കിയ" ഭാസൻ. അമ്മ ഗാന്ധാരി ഒരിക്കൽപോലും ആ ദുർപേരുവിളിച്ചുമില്ലല്ലൊ..! മകനേ "സുയോധനാ" എന്നവിളിയിൽ മാതൃവാത്സല്യംനിറഞ്ഞുനിൽക്കുന്നത് ഏതുകരിങ്കല്ലൻ മനസ്സിന്റെയും അടിയടരുകളിൽ കണ്ണീർനനവ് പടർത്തും.
10 July 2022
ഭദ്രനന്ദിനി - ആൽബം
രചന - മനു മോഹനൻ
സംഗീതം - ഉണ്ണികൃഷ്ണൻ
ആലാപനം - അതുൽ
ഉള്ളുതുറനൊന്നുവിളിച്ചാൽ
എന്റെ മുള്ളികുളങ്ങര അമ്മയെത്തും
ഉള്ളിലുള്ള നോവകറ്റും
പൂർണ്ണ ചന്ദ്രനിലാ കുളിർപകരും
കളഭചാർത്തണിയും നിൻ
തിരുരൂപം കണ്ടുതൊഴാൻ
ഉഷസ്ന്ധ്യകൾ കാത്തുനിൽക്കും.
മകരത്തിൽ മഞ്ഞാട ചാർത്തുമാ പാടങ്ങൾ
അമ്മക്ക് കതിരൊരുക്കും
പറപൊലിക്കും നാടിൻ അഴലൊഴിക്കും അമ്മ
തണ്ടിന്മേൽ ഓടിയെത്തും.
ചെട്ടികുളങ്ങരവാഴും ഇഷ്ടസഹോദരിയൊപ്പം
അൻപൊലിയിൽ കൂടിതുള്ളും
ഋതം - അൽബം
രചന - മനു മോഹനൻ
ആലാപനം - രോഷ്ണി രജി
സംഗീതം - അതുൽ
പൂവുള്ള ശ്രീപുത്തൻ കാവിൽ കുടികൊള്ളും
ആനന്ദചിന്മയി നീയെ...
പൂവുള്ള പൂക്കൈതക്കാവിൽ കുടികൊള്ളും
ആനന്ദ ഭൈരവി നീയെ.
പൂവായ്‌വിരിഞ്ഞതും നീയെ
പൂമണം നീയെ...
കാറ്റായ് തൊടുന്നതും നീയെ...
ജീവിതതണ്ടിൽ ഉലഞ്ഞാടിതുള്ളുന്ന
ബ്രഹ്മാണ്ഡ നർത്തകി നീയെ..
കാലമായ് കാവ്യമായ് കാരുണ്യമായ്
ജീവതാളമായ് തീർന്നതും നീയെ
ഞാൻപാടും പാട്ടായി നീയെ
ഞാൻപാടും പാട്ടിലും നീയെ..
വിശ്വസൗന്ദര്യത്തിൻ ചിത്രംചമച്ചതിൽ
പച്ചമുഖമായി നീയെ....
ആറുകടന്നു വിടരുന്ന താമര പൂവി-
ന്നമൃതത്തേൻ നീയെ.
ഞാനായിതീർന്നതും നീയെ
നീയായി തീർന്നതും ഞാനേ..
അയ്മനത്തപ്പൻ - ആൽബം
ഇന്ദ്രനീലം - ആൽബം
രചന & സംഗീതം - മനു മോഹനൻ
ആലാപനം - സന്തോഷ് കൈലാസ്
നീല നീല കണ്ണനുണ്ണി നീലമയിൽ പീലിചൂടി
ചാരെവന്നൊരോടക്കുഴൽ പാട്ടുമൂളാമോ..?
പാട്ടുപാടാമോകണ്ണാ ; പൂവിറുക്കാമോ
പൂക്കടമ്പിൻ പൂകൊരുത്തൊരുമാലതരാം ഞാൻ
ഉണ്ണിയില്ലാതുള്ളുനീറുംഭക്തനാംകവിക്കുള്ളി-
ലുണ്ണിയായ് കളിക്കുമുണ്ണിക്കണ്ണനല്ലെ നീ
ഒന്നു വന്നെൻ ഹൃത്തടത്തിൽ നൃത്തമാടുനീ, കണ്ണാ കൽമഷങ്ങൾ തീർന്നുജന്മകാളിന്ദിയൊഴുകാൻ
ചേലകട്ടാ പൂകടമ്പിൽ നീയൊളിച്ചാലും കണ്ണാ;കായാമ്പൂവിൽ നീലവർണ്ണമായലിഞ്ഞാലും,
എന്നിലുണ്ടു നീപകർന്നൊരിന്ദ്ര നീലിമ; കണ്ണാ, കണ്ണിലുള്ളിൽ പീലിക്കണ്ണായ് നീയിരിക്കുന്നു.
കഞ്ജദലലോചനനേ കാർമ്മുകിൽ വർണ്ണാ നിന്റെ-
കാലിണഞ്ഞാനിതാ നിത്യം കൈവണങ്ങുന്നെ
കാലികളെ മേയ്ച്ചവനെ ബാലഗോപാലാ നിന്റെ -
കാലിണഞ്ഞാനിതാനിത്യം കൈവണങ്ങുന്നെ.
25 April 2020
പൂച്ചേടെ "ഇങ്ങ്യാവൂ" ഒരു മരുന്നാണ്.
കുരമ്പാല പടയണി നാടകം- "കുഞ്ഞിരിക്കാ മഹർഷ
ഇന്ദ്രസദസ്സിൽ നിന്നും ഉർവശി രംഭ തിലോത്തമ മാരെ മെയ്‌വഴക്കത്തിനു ചവിട്ടി ത്തിരുമ്മവെ ചവിട്ടി തിരുമ്മാൻ കെട്ടിയ കയറുപൊട്ടി സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെക്കു വീണ മഹാനായ " കുഞ്ഞിരിക്ക മഹർഷി" , ദേവാസുര യുദ്ധത്തിൽ തന്റെ പങ്കുകൊണ്ടുമാത്രം ദേവപക്ഷത്തിനു വിജയം നേടികൊടുത്തു. സംതൃപ്തനായ ഇന്ദ്രൻ " ആടുന്ന മൂക്കു " സമ്മാനം നൽകി. ഇദ്ദേഹത്തിന്റെ സഹോദരങളും മികച്ച യുദ്ധ വീരൻമാരായിരുന്നു. "കാറ്റത്തു പുളിയില വീണും, "കോഴി കുഞ്ഞുചികഞ്ഞ മണ്ണുവീണും " രണ്ടു യുദ്ധങ്ങളിലായി രണ്ടു സഹൊദരങ്ങളും കൊല്ലപ്പെട്ടു. Kiran Kurampala &Vinu Mohanan Kurampala കുഞ്ഞിരിക്കാ വേഷത്തിൽ"അമ്മൂമ്മ" കുരമ്പാല പടയണി നാടകം
ചന്ദനതണലുടെ മന്ദമാരുതമേറ്റ്
19 July 2019
കുരമ്പാല അത്തമഹോത്സവ ഗാനം
പൂത്തുപുത്തൻ കാവ്
നിറമേകിവന്നു ചൈത്രം
തളിരോല തൊങ്ങലുകെട്ടിയ-
കാവംബരനീലക്കുട ചൂടി ..!
അൻപൊലി നിറപറ വർണ്ണക്കളമതു,
കണ്ടുതെളിഞ്ഞെന്നമ്മ,
പുത്തൻപുടവയുടുത്തു കാവിനു-
ശ്രീബലിതൂകിയൊരുങ്ങി,
കുറുമ്പാലയമഴകിലൊരുങ്ങി ..!!!!
തേരുകൾ കാളകളന്നം ഗണപതി
അർജ്ജുന ഭീമൻ ഹനുമാൻ ,
അത്തക്കാഴ്ചകൾ നിറയുംമുറ്റം
കണ്ടെന്നമ്മ രസിക്കും പൊന്നിൻ-
ജീവിതയഴകിൽ തുള്ളും ..!!!
ഭദ്രാനന്ദിനി ദേവി മഹേശ്വരി
ഭദ്രകാളിനമോസ്തുതേ എന്ന കുരമ്പാലയുടെ പാരമ്പര്യ പ്രാർത്ഥന ഈ പാട്ടിൽ കോറസ്സായി ഉപയോഗിച്ചിട്ടുണ്ട് .
പാട്ടിന്റെ ലിങ്ക് https://youtu.be/7wzAG9z0Iyk
15 February 2019
സനാതനം - RAGHAVEEYAM RAMAYANA SATHRAM TITLE SONG
-------------------------------
വിശ്വസത്യസാരമേ
സനാതനപ്രബോധമായ്,
ഉണരുകെന്റെനാവിലൂട -
മര രാമമന്ത്രമായ്.
കൊടുക്കിലും കൊടുക്കിലും
വരണ്ടിടാത്ത സ്നേഹഗംഗ-
യായിനീ പരക്ക മണ്ണിൽ
വിശ്വശാന്തിയേകുവാൻ.
സഹസ്രകോടിസൂര്യശോഭ-
യോടഖണ്ഡഭാരത-
പ്രഭാവമിന്നു വിശ്വബോധ-
മാകവേ പരക്കുവാൻ,
കിരാതനിൽ കവിയുണർന്ന -
രാമമന്ത്ര സാരവും ഗ്രഹിക്ക;
ആത്മബോധമാർന്നു
വിശ്വശക്തരാകുവാൻ.
അനന്തജ്ഞാനസാഗരം
കടഞ്ഞൊരാമനീഷികൾ
പകർന്നൊരാർഷജ്ഞാന-
മഗ്നിസാരമായ് ഗ്രഹിക്കണം.
പഠിക്കണം, പടർത്തണം
മനസ്സുകൾജ്വലിക്കണം
തമസ്സിൽനിന്നുഷസിലേ-
ക്കുണർന്നു നാം കുതിക്കുവാൻ.
യൂട്യൂബ് ലിങ്ക് - https://youtu.be/CUvCYhqeHwc







